കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍

 

ആമുഖം

    ഭാരതത്തിന്റെ വ്യാവസായികവും സാംസ്ക്കാരികവും ശാസ്ത്രീയവുമായ പുരോഗതിക്കും പൊതുസേവനങ്ങള്‍ സംബന്ധിച്ച് ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലുള്ള ആളുകളുടെ ന്യായമായ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെ ഔദ്യോഗിക ഭാഷ സംബന്ധിച്ച് ബഹുമാനപ്പെട്ട ഭാരത രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുന്നതിനായി രാഷ്ട്രപതി ഉത്തരവ് മുഖേന ഒരു കമ്മിഷന്‍ രൂപീകരിക്കണമെന്ന, ഭാരതത്തിന്റെ ഭരണഘടനയിലെ 344-ാം അനുച്ഛേദത്തിലെ (1) ഉം (3) ഉം ഖണ്ഡങ്ങളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കമ്മിഷന്റെയും, പ്രസ്തുത അനുച്ഛേദത്തിലെ (4)-ാം ഖണ്ഡപ്രകാരം രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍ 1961-ല്‍ രൂപീകരിക്കപ്പെട്ടത്.  ഇതിനെ തുടര്‍ന്ന് കേന്ദ്ര നിയമങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്നു.

      എന്നാല്‍, അതിനുശേഷം കേന്ദ്ര നിയമങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍ രൂപീകരിക്കുവാന്‍ തീരുമാനിക്കുകയും 14-06-1968-ലെ സ.ഉ.(കൈയ്യെഴുത്ത്) നമ്പര്‍ 42/68/നിയമം എന്ന ഉത്തരവ് പ്രകാരം സംസ്ഥാനത്ത് കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്തു.

       സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന കേന്ദ്രനിയമങ്ങളുടെ മലയാള പരിഭാഷ തയ്യാറാക്കി ആധികാരിക പാഠമായി പ്രസിദ്ധീകരിക്കുകയും അതുവഴി നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്നതോടൊപ്പം, ഭരണഭാഷ പ്രാദേശിക ഭാഷയിലായിരിക്കണം എന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുന്ന കര്‍ത്തവ്യവും കൂടിയാണ് കേന്ദ്രനിയമങ്ങളുടെ മലയാള പരിഭാഷ ആധികാരിക പാഠങ്ങളായി തയ്യാറാക്കുന്നതിലൂടെ കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മിഷന്‍ നിര്‍വ്വഹിക്കുന്നത്.

     കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന 'മുന്‍ഗണനാപട്ടികയുടെ' അടിസ്ഥാനത്തിലാണ് കേന്ദ്ര ആക്റ്റുകളുടെ മലയാള പരിഭാഷ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.  കേന്ദ്ര ആക്റ്റുകളുടെ മലയാള പരിഭാഷയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.  തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്മിഷന്‍, കേരള സര്‍ക്കാരിന്റെ നിയമ വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

      ഒരു മുഴുവന്‍ സമയ ചെയര്‍പേഴ്സണും, രണ്ട് മുഴുവന്‍ സമയ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മിഷന്‍.  കേരള സര്‍ക്കാര്‍, സെക്രട്ടറിയറ്റ് നിയമ വകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറി / സീനിയര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവി വഹിക്കുന്നവരാണ് ചെയര്‍പേഴ്സനായി നിയമിക്കപ്പെടുന്നത്.  രണ്ട് മുഴുവന്‍ സമയ അംഗങ്ങള്‍, നിയമ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിമാരാണ്.  നിയമ വകുപ്പിലെ ഒരു ജോയിന്റ് സെക്രട്ടറിയാണ് കമ്മിഷന്റെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത്.  കമ്മിഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി ഉദ്യോഗസ്ഥരെ താഴെപ്പറയും വിധത്തില്‍ മൂന്നായി തിരിച്ചിരിക്കുന്നു.

      i. സാങ്കേതിക വിഭാഗം:- കേന്ദ്ര ആക്റ്റുകളുടെ മലയാളം പരിഭാഷയാണ് ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നത്.

     ii. വില്‍പ്പന വിഭാഗം    :- കേന്ദ്ര നിയമങ്ങളുടെ ആധികാരിക പാഠങ്ങളുടെ വില്‍പ്പനയാണ് ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നത്.

    iii. ഭരണ വിഭാഗം        :- കമ്മിഷന്റെ ഭരണപരമായ വിഷയങ്ങളാണ് ഈ വിഭാഗത്തില്‍ കൈകാര്യം ചെയ്യുന്നത്.

 

കമ്മിഷന്റെ പ്രവര്‍ത്തനം

     ആക്റ്റുകളുടെ മലയാള പരിഭാഷ സൂക്ഷ്മപരിശോധന നടത്തി അംഗീകരിക്കന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാ വിഭാഗം മുഖേന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അന്തിമ അംഗീകാരത്തിനുശേഷം പ്രസ്തുത പരിഭാഷയുടെ സൈന്‍മാന്വല്‍ അച്ചടിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കകയും ചെയ്യുന്നു.  രാഷ്ട്രപതിയുടെ അംഗീകാരത്തോടുകൂടി തിരികെ ലഭിക്കുന്ന പരിഭാഷകള്‍ 1973-ലെ ആധികാരിക പാഠങ്ങള്‍ (കേന്ദ്രനിയമങ്ങള്‍) ആക്റ്റിലെ 2-ാം വകുപ്പ് പ്രകാരം ഭാരത സര്‍ക്കാരിന്റെ ഗസറ്റില്‍ മലയാള ഭാഷയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗം XI-ല്‍ അസാധാരണ ഗസറ്റായി സംസ്ഥാനത്ത് ആധികാരിക പാഠമായി പ്രസിദ്ധീകരിക്കുന്നതോടൊപ്പം പ്രസ്തുത കേന്ദ്ര ആക്റ്റുകള്‍ പുസ്തക രൂപത്തിലും കൂടി അച്ചടിച്ചു കമ്മിഷനിലെ വില്‍പ്പന വിഭാഗം മുഖേന പൊതുജനങ്ങള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നു.

 

       കമ്മിഷന്റെ ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, സെക്രട്ടറി എന്നിവര്‍ താഴെപ്പറയുന്നവരാണ്

ക്രമ

നമ്പര്‍

ഓഫീസറുടെ പേര് തസ്തിക ഓഫീസ് ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍
1 ശ്രീമതി.ഉമാദേവി എസ്.   ചെയര്‍പേഴ്സണ്‍ 0471-2743957  9446140055
2 ശ്രീ.ഹാരിസ് മുഹമ്മദ് റ്റി.എച്ച്.   മെമ്പര്‍  0471-2743125  7907706256
3 ശ്രീ.ശ്രീകേഷ്.കെ.എസ്.   മെമ്പര്‍ 0471-2743229 9496747998
4 ശ്രീമതി. അജിത കല്യാണി.   സെക്രട്ടറി 0471-2743657  6238568004

 

 
         കമ്മിഷന്റെ ഔദ്യോഗിക ഇ-മെയില്‍ ആയി ഉപയോഗിക്കുന്ന വിലാസം താഴെപ്പറയും പ്രകാരമാണ് :
 
             This email address is being protected from spambots. You need JavaScript enabled to view it.
            This email address is being protected from spambots. You need JavaScript enabled to view it.
 
           ഓഫീസ് പ്രവര്‍ത്തന സമയം      -   രാവിലെ 10.15 മുതല്‍ വൈകുന്നേരം 05.15 വരെ
          ഉച്ചഭക്ഷണം                                -   01.15 മണി മുതല്‍ 02.00 മണി വരെ
          പൊതു അവധി ദിവസങ്ങള്‍         -   ഞായര്‍, രണ്ടാം ശനി, മറ്റ് എല്ലാ പൊതു അവധികളും
 
 
വിവരാവകാശ നിയമം, 2005
 
          സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍       -   സെക്രട്ടറി, ഔദ്യോഗിക ഭാഷാ (നിയമനിര്‍മ്മാണ) കമ്മിഷന്‍.
 
         അപ്പലേറ്റ് അതോറിറ്റി                                   -   സ്പെഷ്യല്‍ സെക്രട്ടറി, നിയമ വകുപ്പ്,
                                                                                 ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്,
                                                                                 തിരുവനന്തപുരം
                                                                                 ഫോണ്‍ നമ്പര്‍. 0471-2518384

 

 

 
 

 

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
secy.law@kerala.gov.in 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

642358
  • അവസാനം പരിഷ്കരിച്ചത്: Saturday 29 November 2025.