നോട്ടറി അപേക്ഷ സമര്‍പ്പിക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് അമര്‍ത്തി പോര്‍ട്ടലില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കേണ്ടതാണ്.

https://serviceonline.gov.in/kerala/

 

രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള വിധം താഴെകൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള വിധം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

 

അപേക്ഷകന് നോട്ടറി ചട്ടങ്ങളിലെ ചട്ടം 3 പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് താഴെപ്പറയുന്ന രേഖകള്‍ അപേക്ഷകന്‍ അപ്‍ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

  1.  ഫോട്ടോ ഗ്രാഫ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
  2. ഒപ്പ് (20 KB യില്‍ കൂടുതലുള്ള ഇമേജ് ഫോര്‍മാറ്റ്)
  3. SSLC സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
  4. LLB ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
  5. ബാര്‍കൗണ്‍സിലില്‍ നിന്നും നല്‍കുന്ന Enrolment സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാ വു ന്ന Zip, jpg, jpeg, Pdf,dwg ഫയല്ഫോര്‍മാറ്റ്)
  6. തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ((പാന്‍കാര്‍ഡ്/ആധാര്‍കാര്‍ഡ്), 5 MB വരെ ആകാ വു ന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ഫോര്‍മാറ്റ്)
  7. ജില്ലാ ജഡ്ജി /പ്രിസൈഡിംഗ് ഓഫീസര്‍ നല്‍കിയ പരിചയസര്‍ട്ടിഫിക്കറ്റി ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാ വു ന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
  8. ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാവുന്ന Zip, jpg, jpeg, Pdf, dwg ഫയല്‍ ഫോര്‍മാറ്റ്)
  9. ബാര്‍ കൗണ്‍സില്‍ സാക്ഷ്യപ്പെടുത്തിയ നിരാക്ഷേപ സാക്ഷ്യപത്രത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (5 MB വരെ ആകാ വു ന്ന Zip, jpg, jpeg, Pdf,dwg ഫയല്‍ഫോര്‍മാറ്റ്)


അപേക്ഷ സമര്‍പ്പിക്കുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം സഹായത്തിനായി നിയമ (എച്ച്) വകുപ്പിലെ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നം : 0471 - 2518380

ഇ-മെയില്‍ : This email address is being protected from spambots. You need JavaScript enabled to view it.

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
secy.law@kerala.gov.in 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

553078
  • അവസാനം പരിഷ്കരിച്ചത്: Thursday 29 May 2025.